
കൊച്ചിയിലെ പ്രശസ്തനായ മേക്കപ്പ് ആർടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി. കല്യാണ മേക്കപ്പിനിടെ മേക്കപ്പ് ആർടിസ്റ്റ് പീഡിപ്പിച്ചെന്നുകാട്ടി, മൂന്ന് യുവതികളാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി അയച്ചത്.

എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ, ഒരാഴ്ചമുൻപ് യുവതികൾ മീടു പോസ്റ്റ് ഇട്ടിരുന്നു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു പറഞ്ഞു. പോസ്റ്റിന് പിന്നാലെ ഇയാൾ ദുബായിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്.
