സെറ്റ് ഇടാന്‍ സിനിമ സംഘത്തിന് അനുമതി നല്‍കിയിരുന്നു; ‘മിന്നല്‍ മുരളി’യുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ മഹാശിവരാത്രി ആഘോഷ സമിതി ഭാരവാഹികള്‍ പരാതി നല്‍കി

  • Post category:news
  • Reading time:1 min read
You are currently viewing സെറ്റ് ഇടാന്‍ സിനിമ സംഘത്തിന് അനുമതി നല്‍കിയിരുന്നു; ‘മിന്നല്‍ മുരളി’യുടെ സെറ്റ് പൊളിച്ച സംഭവത്തില്‍   മഹാശിവരാത്രി ആഘോഷ സമിതി ഭാരവാഹികള്‍ പരാതി നല്‍കി

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ മിന്നല്‍ മുരളിയുടെ, കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍, മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതി ഭാരവാഹികള്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കി. മിന്നല്‍ മുരളി സിനിമക്കായി സെറ്റ് ഇടാന്‍ സിനിമ സംഘത്തിന് അനുമതി നല്‍കിയിരുന്നതായി സമിതി വ്യക്തമാക്കി.

കാലടി മണപ്പുറത്ത് സ്ഥാപിച്ചിരുന്ന ക്രിസ്ത്യന്‍ ദേവാലയത്തിന്‍റെ സിനിമാ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകരാണ് പൊളിച്ചുമാറ്റിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമക്കായി മാര്‍ച്ചിലാണ് പള്ളിയുടെ സെറ്റിട്ടത്. ലോക് ഡൗണ്‍ മൂലം ചിത്രീകരണം നടത്താന്‍ കഴിഞ്ഞിരുന്നില്ല. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചത്.

അതേസമയം സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ പൊളിച്ച സംഭവത്തില്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ പ്രവര്‍ത്തകര്‍. സെറ്റ് പൊളിച്ച നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

0Shares