
മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മാധ്യമം ദിനപത്രം മാനേജ്‌മെന്റ്. മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ പരാതി നല്‍കിയത്. ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെടി ജലീല്‍ യു.എ.ഇ ഭരണകൂടത്തിന് കത്തയച്ചെന്ന സ്വപ്‌ന സുരേഷിൻ്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പരാതി.
ജലീല്‍ കത്തയച്ചത് താന്‍ നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി മാധ്യമം പ്രതിനിധികള്‍ പറഞ്ഞു. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞതായും അത് വിശ്വസിക്കുന്നുവെന്നും മാധ്യമം-മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്‌മാന്‍ പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യ സംവിധാനത്തിനും രാജ്യത്തിൻ്റെ പരമാധികാരത്തിനും പരിക്കേല്‍പ്പിക്കുന്ന ജലീലിൻ്റെ ചെയ്തിയില്‍ ദിനപത്രത്തിന് കടുത്ത വേദനയും പ്രതിഷേധവുമുണ്ടെന്നും അബ്ദുറഹ്‌മാന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
