എൻഫോഴ്‍സ്‍മെന്റ് വാദങ്ങൾ പരിഗണിച്ചു; ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി തളളി

  • Post category:news
  • Reading time:1 min read
You are currently viewing എൻഫോഴ്‍സ്‍മെന്റ് വാദങ്ങൾ പരിഗണിച്ചു; ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി തളളി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിസിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തളളി. എൻഫോഴ്‍സ്‍മെന്റ് വാദങ്ങൾ പരിഗണിച്ചാണ് ജാമ്യാപേക്ഷ കോടതി തളളിയത്.
എൻഫോഴ്സ്‌മെന്റ് ഡയറ്കടറേറ്റ് ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് വെളുപ്പെടുത്താൻ തന്‍റെ മേൽ സമ്മർദ്ദമുണ്ടെന്നും ഇതിന് വഴങ്ങാത്തത് കൊണ്ടാണ് അറസ്റ്റ് ചെയ്തത് എന്നുമായിരുന്നു ഇന്നലെ ശിവശങ്കർ കോടതിയെ അറിയിച്ചത്.

എന്നാൽ വാദം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ട ശേഷം വിധിക്ക് തലേന്ന് ഇത്തരം വാദങ്ങൾ ഉന്നയിച്ചതിന് പിന്നിൽ ഗൂഢ ഉദ്ദേശമാണെന്നായിരുന്നു ഇ. ഡി കോടതിയിൽ ബോധിപ്പിച്ചത്.

അതേപോലെ തന്നെ ശിവശങ്കരിനെതിരായ തെളിവുകള്‍ ഇ.ഡി മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയാല്‍ ഒളിവില്‍ പോകുമെന്നും കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ഇ.ഡിയുടെ വാദം.

0Shares