ബൈക്കില്ലാത്ത കാരണത്താല്‍ കാമുകി പരിഹസിച്ചു; അപമാനം സഹിക്കാതെ കാമുകന്‍ മോഷ്ടിച്ചത് എട്ട് ബൈക്കുകള്‍

  • Post category:news
  • Reading time:1 min read
You are currently viewing ബൈക്കില്ലാത്ത കാരണത്താല്‍ കാമുകി പരിഹസിച്ചു; അപമാനം സഹിക്കാതെ കാമുകന്‍ മോഷ്ടിച്ചത് എട്ട് ബൈക്കുകള്‍

ബൈക്കില്ലാത്തതിന് കാമുകി പരിഹസിച്ചതിനെ തുടര്‍ന്ന് യുവാവ് മോഷ്ടിച്ചത് എട്ട് ബൈക്കുകള്‍. ഇയാളെയും മോഷണത്തിന് ഒത്താശ ചെയ്ത സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ലളിത്, സഹീദ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ്‌ ബൈക്കില്ലാത്തതിന്‍റെ പേരില്‍ ലളിതിനെ കാമുകി പരിഹസിച്ചത്‌.

പരിഹാസത്തേ തുടര്‍ന്ന് ഒന്നിലധികം ബൈക്കുകള്‍ സ്വന്തമാക്കാന്‍ മോഷ്ടിക്കുകയായിരുന്നു. ബൈക്കുകള്‍ മോഷണം പോകുന്ന പരാതികള്‍ വന്നതോടെ നടത്തിയ അന്വേഷണത്തില്‍ രണ്ടുപേരാണ് മോഷണങ്ങള്‍ക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തി.

ഇതിനിടെയാണ് നമ്പര്‍പ്ലേറ്റ് ഇല്ലാതെ ലക്ഷങ്ങള്‍ വിലയുള്ള ബൈക്കുകളിലൊന്നില്‍ രണ്ടുപേര്‍ സഞ്ചരിക്കുന്ന വിവരം പോലീസിന് ലഭിച്ചത്.ഈ വിവരത്തെ പിന്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ലളിതും സഹീദും അറസ്റ്റിലായത്.

0Shares