
വാർത്തകൾ ലഭിക്കാൻ ഈ ലിങ്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX
കാസർകോട്: വിജിലൻസ് സംഘം നടത്തിയ റെയ്‌ഡിൽ നിരവധി ലോറികൾ പിടികൂടി. ബുധനാഴ്‌ച രാവിലെ ഏഴുമണി മുതൽ പാണത്തൂർ- കാത്തങ്ങാട്, ബന്തടുക്ക- പൊയിനാച്ചി- കാസർകോട് റോഡ് ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ റെയിഡിലാണ് 10 ലോറികൾ പിടികൂടിയത്. പാസില്ലാതെ അനധികൃതമായും, ജിയോളജി വിഭാഗം നൽകിയ പാസിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ കരിങ്കൽ മിനറൽസ് കയറ്റിയതുമാണ് റെയ്‌ഡിൽ പിടികൂടിയത്.
അമിതമായി ധാതുക്കൾ കയറ്റിയ ഒരു ലോറിക്ക് മൂന്ന് ലക്ഷം രൂപവരെ പിഴ ചുമത്തിയാതായി അധികൃതർ അറിയിച്ചു. പിടികൂടിയ വാഹനനങ്ങൾ അമ്പലത്തറ, ബേഡകം, വിദ്യാനഗർ പോലീസ് സ്റ്റേഷനുകളിൽ കസ്റ്റഡിയിൽ വച്ചിട്ടുണ്ട്.

അമിതഭാരം കയറ്റിപോകുന്ന വാഹനങ്ങൾക്കും മതിയായ പാസ് ഇല്ലാതെ പോകുന്ന വാഹനങ്ങൾക്കും ഉണ്ടാകുന്നില്ല. വിൽപനക്കായി കൊണ്ടുപോകുന്ന ധാതുക്കൾക്ക് മതിയായ ജി.എസ്.ടി അടക്കാത്തത് മോർട്ടാർ വാഹന വകുപ്പ്, മൈനിങ് ആൻഡ് ജിയോളജി, ജി.എസ്.ടി ആൻഡ് ടാക്‌സ്, പോലീസ് എന്നീ വകുപ്പിലെ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കാത്തത് കൊണ്ടാണെന്ന് വിജിലൻസ് കണ്ടെത്തി. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇത്തരത്തിൽ റോഡിലൂടെ കടന്നുപോകുന്നത്.
സർക്കാരിന് ലഭിക്കേണ്ട നികുതി ഫീസ്, പിഴ ഇനത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം സംഭവിക്കുന്നത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ശുപാർശ നൽകുമെന്ന് വിജിലസ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാൽ വ്യക്തമാക്കി. സംസ്ഥാന വ്യപകമായി വിജിലൻസ് ഓപറേഷൻ ഓവർലോഡ്- 2 എന്ന പേരിലാണ് റോഡ് റെയ്‌ഡ് നടത്തിയത്.

അനുമതിയില്ലാതെ കടത്തിയ ധാതുക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ ജിയോളജി വകുപ്പിനും, അമിതഭാരം കയറ്റിയതിന് നടപടി സ്വീകരിക്കാൻ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെണ്ടിനും, വിൽപന നടത്തിയ ധാതുക്കൾക്ക് മതിയായ ജി.എസ്.ടി ഈടാക്കുന്നതിന് ടാക്‌സ് കമേഴ്സ്യൽ വകുപ്പിനും റിപ്പോർട്ട് നൽകി. പരിശോധനക്ക് കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാൽ, സി.ഐ സിബി തോമസ്, എസ്.ഐമാരായ മധുസൂദനൻ, സതീശൻ, സുഭാഷ് ചന്ദ്രൻ, പോലീസുകാരായ രഞ്ജിത്ത്, സുധീഷ്, രതീഷ്, ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.
