
കാസർകോട്: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് കാസര്‍കോട് ജില്ലയില്‍ ഇന്ന് 64 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.മഞ്ചേശ്വരം 6, ഹോസ്ദുര്‍ഗ് 4, ചന്തേര 6, രാജപുരം 1, നീലേശ്വരം 3, കുമ്പള 4 ,ചിറ്റാരിക്കാല്‍ 4, മേല്‍പ്പറമ്പ 3, വിദ്യാനഗര്‍ 3, ബദിയടുക്ക 9, ആദൂര്‍ 4 ,വെള്ളരിക്കുണ്ട് 3, ബേക്കല്‍ 7, അമ്പലത്തറ 2,കാസര്‍കോട് 3, , ബേഡകം 2 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

വിവിധ കേസുകളിലായി 100 പേരെ അറസ്റ്റ് ചെയ്യുകയും 37 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 357 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 517 പേരെ അറസ്റ്റ് ചെയ്തു. 232 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
