
കേരളത്തില്‍ ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയതിനെ തുടര്‍ന്ന് പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിട്ടുനല്‍കും. വാഹന ഉടമകള്‍ക്കെതിരായ കേസ് കോടതിക്ക് കൈമാറും. ഇനി വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം നടത്തിയ ശേഷം തീരുമാനിക്കുമെന്നുമാണ് വിവരം.

ലോക്ഡൗണ്‍ ലംഘനത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ സംസ്ഥാനത്ത് പിടിച്ചെടുത്തിരുന്നു. ഇതുവരെ 27,000 ത്തോളം വാഹനങ്ങളാണ് പിടിച്ചെടുത്തത്.
