രാജ്യത്തെ 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുമെന്ന് സൂചന; റെയില്‍വേയും വിമാനകമ്പനികളും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തെ 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുമെന്ന് സൂചന; റെയില്‍വേയും വിമാനകമ്പനികളും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ഇന്ത്യയിൽ ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന സൂചനകള്‍ക്ക് പിറകെ റെയില്‍വേയും വിമാനകമ്പനികളും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ആരംഭിച്ചത്. നേരത്തെ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കുക. സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാന കമ്പനികള്‍ ബുക്കിംഗ് ആരംഭിച്ചു.

എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. ചില സ്വകാര്യ ഏജന്‍സികളും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കൊവിഡിനെ ചെറുക്കുന്നതിന്‍റെ ഭാഗമായി മാര്‍ച്ച് 24നാണ് രാജ്യത്ത് കേന്ദ്രം സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 25 മുതല്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നു.

0Shares