
കാസര്‍കോട് : ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ഇന്ന് മാത്രം ജില്ലയില്‍ 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതേപോലെ വിവിധ കേസുകളിലായി 55 പേരെ അറസ്റ്റ് ചെയ്തു. 18 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ബേഡകം-1, കുമ്പള-1, ചിറ്റാരിക്കാല്‍-2, വിദ്യാനഗര്‍-5, ബദിയടുക്ക-3, അമ്പലത്തറ-1, മഞ്ചേശ്വരം-1, ചീമേനി-1, ചന്തേര-3, മേല്‍പ്പറമ്പ്-1, രാജപുരം-2, ആദൂര്‍-1, വെള്ളരിക്കുണ്ട്-2, ബേക്കല്‍-7, കോസര്‍കോട്-3 എന്നീ സ്റ്റേഷനുകളിലാണ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇതുവരെ ജില്ലയില്‍ വിവിധ സ്‌റ്റേഷനുകളിലായി ആകെ 172 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 206 പേരെ അറസ്റ്റ് ചെയ്തു. 109 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
