
കാസർകോട്: കഴിഞ്ഞ ദിവസം സര്‍ക്കാരിന്‍റെ ലോക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നീലേശ്വരത്ത് മൂന്നും മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, മേല്‍പ്പറമ്പ്, ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് എന്നിവടങ്ങളില്‍ ഒന്ന് വീതവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേപോലെ തന്നെ കോവിഡ്-19 പോസിറ്റീവായ രോഗിയുടെ സാമ്പിള്‍ നെഗറ്റീവാണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദ സന്ദേശം നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗോളിയടുക്കയില്‍ ജോലി ചെയ്യുന്ന കെ. എസ് മുഹമ്മദ് അഷറഫിനെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.
