രാജ്യത്ത് ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്ത് ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി

രാജ്യവ്യാപക ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി. ഇന്ന് മൂന്നാം ഘട്ട ലോക്ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് വീണ്ടും 31 വരെ ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പും മാർഗനിർദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ പുറത്തിറക്കും. കൂടുതൽ ഇളവുകളോടെയാവും 18 മുതല്‍ തുടങ്ങുന്ന നാലാം ഘട്ട ലോക്ക്ഡൗണ്‍ നടപ്പാക്കുക എന്നാണ് സൂചന.

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മാര്‍ച്ച് 25-നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗണ്‍ പിന്നീട് മെയ് 3 വരെയും അതിന് ശേഷം മൂന്നാംഘട്ടമെന്ന നിലയില്‍ മെയ് 17 വരെയും നീട്ടുകയായിരുന്നു. മഹാരാഷ്ട്രയും തമിഴ്നാടും ഇതിനോടകം ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി ഉത്തരവ് ഇറക്കിയിരുന്നു.

0Shares