
കാസര്‍കോട്: കോവിഡ് 19 കാലത്ത് വിവിധങ്ങളായ മാനസീക ബുദ്ധിമുട്ടുകളനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങായി നിന്ന് ഓരോ കുഞ്ഞിനേയും ചേര്‍ത്ത് നിര്‍ത്താനുള്ള തീവ്ര പരിശ്രമത്തിലാണ് ഐ.സി.ഡി.എസും സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാരും. നിലവില്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 1200 ഓളം സര്‍ക്കാര്‍ സ്‌കൂളുകളിലാണ് സ്‌കൂളുകളിലാണ് കൗണ്‍സിലര്‍ മാരുടെ സേവനം ലഭ്യമാകുന്നത്.
ഇവര്‍ അവര്‍ ജോലി ചെയ്യുന്ന സ്‌കൂളുകളിലെ കുട്ടികളെ എല്ലാവരെയും വിളിക്കുകയും ക്ഷേമാന്വേഷണം നടത്തുകയും ചെയ്തു വരുന്നു. കുട്ടികളുടെ മാതാപിതാക്കന്മാരോടും സംസാരിക്കുകയും കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പു വരുത്തുകയും ചെയ്യുന്നു. സൈക്യാട്രിസ്റ്റിന്‍റെയോ സൈക്കോളജിസ്റ്റിന്‍റെയോ സേവനം ആവിശ്യമുള്ള കുട്ടികളെ റഫര്‍ ചെയ്യുന്നു.

ഓണ്‍ലൈന്‍ മോട്ടിവേഷന്നല്‍ ക്ലാസുകള്‍, ഓണ്‍ലൈന്‍ ക്വിസ് മത്സരങ്ങള്‍, ക്രാഫ്റ്റ് മത്സരങ്ങള്‍ എല്ലാം നടത്തി കുട്ടികളില്‍ സാമൂഹിക അകലം സൃഷ്ടിച്ച വിരസതകള്‍ മാറ്റാന്‍ ശ്രമിക്കുന്നു. കൗണ്‍സിലര്‍മാര്‍ തങ്ങളുടെ സ്‌കൂളിലെ കുട്ടികളെ മാത്രമല്ല അങ്കണവാടി വര്‍ക്കര്‍മാര്‍ ,ആഷ വര്‍ക്കര്‍ മാര്‍ മുഖേന വരുന്ന കേസുകളും എടുക്കുന്നുണ്ട് നേരിട്ട് ചെന്ന് സംസാരിക്കേണ്ട കുട്ടികളെ വീട്ടില്‍ ചെന്ന് കണ്ട് കൗണ്‍സിംലിങ് കൊടുത്തു വരുന്നു.
കാസര്‍കോട് ജില്ലാ മാനസീക ആരോഗ്യ പരിപാടിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നു, ഓണ്‍ലൈന്‍ പഠന സഹായം, സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുന്നു, വീടുകളില്‍ സുരക്ഷിതത്വം, നിലവില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയെ കുറിച്ച് കുട്ടികള്‍ക്ക് അറിവ് നല്കുന്നു. അതോടൊപ്പം മാതാപിതാക്കളോടും കുടുംബ സാഹചര്യത്തെക്കുറിച്ച് ചോദിച്ചറിയുന്നു. പഠനകേന്ദ്രങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ രക്ഷിതാക്കളെയും കുട്ടികളെയും നേരില്‍ കണ്ടു സംസാരിക്കുന്നു. പരീക്ഷാ ഫലം കാത്തിരിക്കുന്ന കുട്ടികളോട് സംസാരിക്കുന്നു. സ്‌കൂള്‍ അദ്ധ്യാപകര്‍ റഫര്‍ ചെയ്യുന്ന കുട്ടികളുടെ പ്രശ്‌നങ്ങളില്‍ അവസരോചിതമായ ഇടപെടലുകള്‍ നടത്തുന്നു, ഐ.സി.ഡി.എസ് മുഖാന്തരം അങ്കണവാടി കേന്ദ്രീകരിച്ച് നടത്തുന്ന ഓണ്‍ലൈന്‍ ബോധവല്‍ക്കരണ നല്‍കുന്നു, ദമ്പതികള്‍ക്കും, ഗര്‍ഭിണികള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കും, കൗമാരപ്രായക്കാര്‍ക്കും സേവനം നല്‍കുന്നു. അങ്കണവാടി പ്രവര്‍ത്തകര്‍ റഫര്‍ ചെയ്യുന്ന കൗണ്‍സിലിങ് കേസുകളില്‍ ഉചിതമായ ഇടപെടലുകള്‍ നടത്തുകയും സേവനം ഉറപ്പു വരുത്തുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസം മാത്രം ജില്ലയിലെ 58 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ നിന്നുമായി 298 വിദ്യാര്‍ത്ഥികള്‍ക്കാണ് സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാര്‍ ക്ലാസ് നല്‍കിയത്. മൂന്ന് കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കി. മൂന്ന് കുട്ടികള്‍ക്ക് സ്ട്രസ് ഉള്ളതായും കണ്ടെത്തി. കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പിന്‍തുണ നല്‍കി ആത്മഹത്യകള്‍ ഒഴിവാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ഇവര്‍.
