നിയന്ത്രണങ്ങള്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍; പൊതുഇടങ്ങള്‍ മെയ് 15 വരെ അടച്ചിടാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം

  • Post category:news
  • Reading time:1 min read
You are currently viewing നിയന്ത്രണങ്ങള്‍ തുടരാന്‍  കേന്ദ്രസര്‍ക്കാര്‍; പൊതുഇടങ്ങള്‍ മെയ് 15 വരെ അടച്ചിടാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം

ഏപ്രില്‍ 14 കഴിഞ്ഞാല്‍ എല്ലാം പഴേ പടിപോലെ തെളിഞ്ഞുവരുമെന്നുള്ള പ്രതീക്ഷയും പോയി. നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം. പൊതുഇടങ്ങള്‍ മെയ് 15 വരെ അടച്ചിടാനാണ് കേന്ദ്ര മന്ത്രിസഭാ തീരുമാനം.

മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന പാര്‍ലമെന്റിലെ വിവിധ കക്ഷിനേതാക്കളുടെ വിഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച നിര്‍ണായകമാണ്.

കേന്ദ്ര നിലപാടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ലോക്ഡൗണ്‍ പിന്‍വലിക്കുക എങ്കിലും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ സംസ്ഥാനത്തിനാകും. മൂന്നുഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശ ഇന്ന് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

0Shares