ലോക്ക് ഡൗണിൽ ദുരിതത്തിലായത് പതിനഞ്ചോളം കോളനികൾ; സര്‍ക്കാര്‍ സഹായം എത്തുന്നത് വരെ കരുതലുമായി പോലീസ്

  • Post category:local news / news
  • Reading time:1 min read
You are currently viewing ലോക്ക് ഡൗണിൽ ദുരിതത്തിലായത് പതിനഞ്ചോളം കോളനികൾ; സര്‍ക്കാര്‍ സഹായം എത്തുന്നത് വരെ കരുതലുമായി പോലീസ്

കാസര്‍കോട്: കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി ദുരിതത്തിലായ ചിറ്റാരിക്കല്‍ സ്റ്റേഷന്‍ പരിധിയിലെ കോളനികളില്‍ പോലീസിന്‍റെ കരുതല്‍. സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ പതിനഞ്ചോളം കോളനികളിലാണ് സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാറിന്‍റെ നേതൃത്വത്തില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചത്.

സര്‍ക്കാര്‍ സഹായം എത്തുന്നത് വരെയുള്ള ആവശ്യമായ സഹായമാണ് കോളനിവാസികള്‍ക്ക് നല്‍കിയത്. കോളനികളില്‍ സഹായമെത്തിക്കാന്‍ സന്മനസുള്ളവര്‍ ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

0Shares