ടാങ്കര്‍ ലോറി കീഴ്‌മേല്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്; ഡ്രൈവറെ സഹായിക്കാതെ ലോറിയിൽനിന്ന് പെട്രോൾ ഊറ്റി നാട്ടുകാർ

  • Post category:news
  • Reading time:1 min read
You are currently viewing ടാങ്കര്‍ ലോറി കീഴ്‌മേല്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്; ഡ്രൈവറെ സഹായിക്കാതെ ലോറിയിൽനിന്ന് പെട്രോൾ ഊറ്റി നാട്ടുകാർ

പെട്രോളുമായി വന്ന ടാങ്കര്‍ ലോറി കീഴ്‌മേല്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. എന്നാൽ പരുക്കേറ്റ ഡ്രൈവറെ സഹായിക്കാതെ നാട്ടുകാർ ടാങ്കർ ലോറിയിൽനിന്നു പെട്രോൾ ഊറ്റി. കണ്ടെയ്നറുകളിലും പ്ലാസ്റ്റിക് കുപ്പികളിലും ഒക്കെയായി നാട്ടുകാർ പെട്രോൾ ഊറ്റിയപ്പോൾ ഡ്രൈവറും സഹായിയും വൈദ്യസഹായം ലഭിക്കാതെ വാഹനത്തിൽ തന്നെ കിടന്നു.

മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ പൊഹ്റി എന്ന സ്ഥലത്താണ് സംഭവം. ഇവിടെ പെട്രോളിന് ലിറ്ററിന് 106 രൂപയാണ് വില. ഷേപുരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി അമിത വേഗതയെ തുടർന്നാണ് അപകടത്തിൽപ്പെട്ടത്. പൊലീസ് എത്തിയെങ്കിലും പെട്രോൾ ഊറ്റുന്നതിൽനിന്നു നാട്ടുകാരെ തടയാനായില്ല. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരിക്കുന്നു.

പെട്രോൾ ലഭിക്കുമെന്നറിഞ്ഞ് സമീപ ഗ്രാമത്തിൽ നിന്നുപോലും ആളുകൾ ബൈക്കിൽ പെട്രോൾ ശേഖരിക്കാനായി എത്തി. നിലത്തേക്ക് ഒഴുകിയ പെട്രോൾ പലരും വെറും കൈകൾ കൊണ്ടും ചോർപ്പു കൊണ്ടും കൊണ്ടുവന്ന കുപ്പികൾക്കകത്ത് ആക്കാൻ ശ്രമിച്ചു.

0Shares