
സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് ജാഗ്രത കൂടുതൽ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. സംസ്ഥാനത്ത് വാക്‌സീൻ ക്ഷാമമുണ്ടെന്നും രോഗവ്യാപനം കൂടിയാൽ പ്രാദേശികമായി ലോക്ക്ഡൗൺ വേണ്ടിവരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കൊവിഡ് പരിശോധന വർദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ പഞ്ചായത്ത് തലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യ മന്ത്രി നൽകിയിരിക്കുന്ന നിർദേശം. സംസ്ഥാനത്ത് വാക്സിൻ ക്ഷാമമുണ്ടെന്നും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് നിലവിലുള്ളതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കൂടുതൽ വാക്സിൻ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു.
നോൺ കൊവിഡ് ചികിത്സയെ ബാധിക്കാതെ കൊവിഡ് ചികിത്സ ക്രമീകരിക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂട്ടായ ആഘോഷ പരിപാടികൾ ഒഴിവാക്കണമെന്നും രോഗവ്യാപനം കൂടിയാൽ പ്രാദേശികമായി ലോക്ഡൗൺ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ പൂർണ്ണമായ അടച്ചിൽ ഇപ്പോൾ ആലോചിക്കുന്നില്ല.
