തിരുവനന്തപുരം കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ; പോലീസും ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡും സ്ഥലത്തെത്തി നിർവീര്യമാക്കി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing തിരുവനന്തപുരം കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ; പോലീസും ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡും സ്ഥലത്തെത്തി നിർവീര്യമാക്കി

തിരുവനന്തപുരം: കുളത്തൂരിൽ നാടൻ ബോംബുകൾ കണ്ടെത്തി. കുളത്തൂരിലെ മാർക്കറ്റിലാണ് നാടൻ ബോംബുകൾ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച അഞ്ച് നാടൻ ബോംബുകളാണ് കണ്ടെത്തിയത്. നിരവധി രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലമാണ് കുളത്തൂർ ജംഗ്ഷൻ.

ബുധനാഴ്‌ചയാണ് മാർക്കറ്റിനുള്ളിൽ ബോംബുകൾ കണ്ടെത്തിയത്. അഞ്ച് നാടൻ ബോംബായിരുന്നു ഉണ്ടായത്. കച്ചവടക്കാരാണ് ആദ്യം ബോംബ് കണ്ടത്.

തുടർന്ന് കഴക്കൂട്ടം പോലീസിൽ അറിയിക്കുക ആയിരുന്നു. പോലീസും ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സി.സി.ടി.വി ഉൾപ്പെടയുള്ളവ പരിശോധിച്ച് തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

0Shares