
കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ പോളിങ് ശതമാനം 77.24 ആണ്. ജില്ലയില്‍ ആകെയുള്ള 1048645 വോട്ടര്‍മാരില്‍ 809981 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 379573 പുരുഷന്മാരും 430406 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡേര്‍സും ഉള്‍പ്പെടുന്നു.

നഗരസഭകളില്‍ നീലേശ്വരത്താണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് 80.38%. ഏറ്റവും കുറവ് കാസര്‍കോടാണ് (70.3 %). ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് (82.08%). ഏറ്റവും കുറവ് കാസര്‍കോട് ബ്ലോക്കിലാണ് (72.9%).
