ഡൽഹിയിൽ ഹോട്ടലുകളിലും റസ്‌റ്റൊറന്റുകളിലും മദ്യവിതരണം ആരംഭിക്കുന്നു; നിര്‍ദ്ദേശങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ എക്സൈസ് വകുപ്പിന് കൈമാറി

  • Post category:news
  • Reading time:1 min read
You are currently viewing ഡൽഹിയിൽ ഹോട്ടലുകളിലും റസ്‌റ്റൊറന്റുകളിലും മദ്യവിതരണം ആരംഭിക്കുന്നു; നിര്‍ദ്ദേശങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ എക്സൈസ് വകുപ്പിന് കൈമാറി

ഡല്‍ഹിയിലെ ഹോട്ടലുകളിലും റസ്റ്റൊറന്റുകളിലും മദ്യ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍. ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കാണ് അനുമതി നല്‍കുന്നത്. എന്നാല്‍ ബാറുകള്‍ തുറക്കാനുള്ള അനുവാദം ഉടന്‍ ലഭിച്ചേക്കില്ല.

ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ എക്സൈസ് വകുപ്പിന് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് മദ്യം വിളമ്പുക. ഡല്‍ഹിയില്‍ റസ്റ്റൊറന്റുകള്‍ നിബന്ധനകളോടെ ജൂണ്‍ എട്ട് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുവാദം ലഭിച്ചിരുന്നു.

ആസാം, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും എക്‌സൈസ് നിയമപ്രകാരം ലൈസന്‍സുള്ള റസ്റ്റൊറന്റുകളിലും ക്ലബ്ബുകളിലും മറ്റും മദ്യം വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി മനീഷ് ശിശോദിയ പറഞ്ഞു.

0Shares