വീട്ടിലും പരിസരത്തും സൂക്ഷിച്ച 101 ലിറ്റര്‍ മദ്യവും ബിയറും പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു

  • Post category:local news / news
  • Reading time:1 min read
You are currently viewing വീട്ടിലും പരിസരത്തും സൂക്ഷിച്ച 101 ലിറ്റര്‍ മദ്യവും ബിയറും പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു

കാസര്‍കോട്: വീട്ടിലും പരിസരത്തുമായി സൂക്ഷിച്ച 101 ലിറ്റര്‍ മദ്യവും 6.5 ലിറ്റര്‍ ബിയറും പിടികൂടി. കാസര്‍കോട് റേഞ്ച് അസിസ്റ്റണ്ട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ്.ജെയും സംഘവും പന്നിപ്പാറ എം.ജി നഗറിലെ ഗണേഷ് നിലയം എന്ന വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് കര്‍ണാടകയില്‍ മാത്രം വില്‍പ്പനാധികാരമുള്ള 101.385 ലിറ്റര്‍ മദ്യവും 6.5 ലിറ്റര്‍ കേരള ബിയറും കണ്ടെത്തിയത്.

ഇത് വില്‍പ്പനക്കായി സൂക്ഷിച്ചതായിരുന്നുവെന്ന് എക്‌സൈസ് സംഘം അറിയിച്ചു. സംഭവത്തില്‍ രാധാകൃഷ്ണൻ (36) എന്നയാൾക്കെതിരെ എക്‌സൈസ് കേസെടുത്തു. എക്‌സൈസ് സംഘത്തെ കണ്ട് പ്രതി ഓടിപ്പോയതിനാല്‍ പിടികൂടാനായിട്ടില്ല. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രശാന്ത്.പി, രാജേഷ്.പി, അതുല്‍, സ്‌ക്വാഡ് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മെയ്‌മോള്‍ ജോണ്‍ എന്നിവര്‍ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

0Shares