സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയം; മണിക്കൂറിൽ 20 സെന്റീമീറ്റർ വരെ മഴ പെയ്തേക്കാം; സംഘത്തിൻ്റെ കണ്ടെത്തല്‍ ഇങ്ങിനെ

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയം; മണിക്കൂറിൽ 20 സെന്റീമീറ്റർ വരെ മഴ പെയ്തേക്കാം;  സംഘത്തിൻ്റെ  കണ്ടെത്തല്‍ ഇങ്ങിനെ

സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്‌ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്ഥ പഠന റിപ്പോര്‍ട്ട്. കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിൻ്റെ കണ്ടെത്തല്‍ നേച്ചര്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ കാലവര്‍ഷ പെയ്ത്ത് അടിമുടി മാറിയെന്നാണ് കുസാറ്റിലെ ശാസ്ത്ര സംഘത്തിൻ്റെ പഠന റിപ്പോര്‍ട്ട്.

രണ്ട് മണിക്കൂറിനുള്ളില്‍ 20 സെന്റി മീറ്റര്‍ വരെ മഴ പെയ്യാം. അപ്രതീക്ഷിതമായുണ്ടാകുന്ന മേഘവിസ്‌ഫോടനം സൃഷ്ടിക്കുക മിന്നല്‍ പ്രളയം. ഇതിന് വഴി വയ്ക്കുക കേരള തീരത്ത് രൂപപ്പെടുന്ന കൂമ്പാര മേഘങ്ങള്‍. 1980-99, 2000-2019 എന്നീ കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് മാറ്റം തിരിച്ചറിഞ്ഞത്. കുസാറ്റ് കാലവസ്ഥ കേന്ദ്രം ഡയറക്ടര്‍ ഡോ.അഭിലാഷിൻ്റെ നേതൃത്വത്തിലായിരുന്നു പഠനം.

അറബിക്കടലിൻ്റെ അടിത്തട്ട് അസാധാരണമാം വിധം ചൂട് പിടിക്കുന്നതടക്കമുള്ള കാരണങ്ങളാണ് കാലാവസ്ഥ മാറ്റത്തിന് പിന്നില്‍. വിദേശ സര്‍വകലാശാലകളിലെ അധ്യാപകർ അടക്കം സഹകരിച്ചാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

0Shares