കോളേജിൽ നിന്നുള്ള വിനോദയാത്രയ്ക്ക് മുൻപായി പൂത്തിരി കത്തിച്ച് ആഘോഷം; ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ അപകടം

  • Post category:news
  • Reading time:1 min read
You are currently viewing കോളേജിൽ നിന്നുള്ള വിനോദയാത്രയ്ക്ക് മുൻപായി  പൂത്തിരി കത്തിച്ച് ആഘോഷം; ബസിന് തീപിടിച്ചു;  ഒഴിവായത് വന്‍ അപകടം

പെരുമണ്‍ എന്‍ജിനീയറിങ് കോളജില്‍ വിനോദയാത്ര പുറപ്പെടും മുമ്പ് ടൂറിസ്റ്റ് ബസിന് തീപ്പിടിച്ചു. വിനോദയാത്രയ്ക്ക് മുമ്പ് ബസിന് മുകളില്‍ വലിയ പൂത്തിരി കത്തിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. ആഘോഷത്തിന്റെ ഭാഗമായി ബസിന് മുകളില്‍ പൂത്തിരി കത്തിച്ചു. ബസിലേക്ക് തീ പടര്‍ന്നു.

ജീവനക്കാര്‍ തന്നെ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. വിദ്യാര്‍ഥികളെ ആവേശത്തിലാക്കാന്‍ വേണ്ടി ബസ് ജീവനക്കാര്‍ തന്നെയാണ് ഇത്തരത്തില്‍ ബസിന് മുകളില്‍ പൂത്തിരി കത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് ബസുകളിലായിട്ടായിരുന്നു കോളേജില്‍ നിന്നും വിനോദയാത്ര പുറപ്പെടാന്‍ ഒരുങ്ങിയിരുന്നത്. ഇതില്‍ ഒരു ബസിൻ്റെ മുകളിലാണ് പൂത്തിരി കത്തിച്ചത്.

കോളേജ് ജീവനക്കാരുടേയും വിദ്യാര്‍ഥികളുടേയും ഭാഗത്ത് നിന്നുണ്ടായ നടപടി അല്ലെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. അതേസമയം, വാഹനം പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും നിലവില്‍ ബസ് വിനോദയാത്രയ്ക്കായി ഉപയോഗിച്ചിരിക്കുകയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അന്‍സാരി പറഞ്ഞു. തിരിച്ചുവന്നതിന് ശേഷം മാത്രമേ ബസ് പിടിക്കാന്‍ സാധിക്കൂ, ബസിൻ്റെ ഉടമയെ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

0Shares