മനുഷ്യ വിസർജ്യമടങ്ങിയ കവറിൽ സി.ഐയെ വധിക്കുമെന്ന് ഭീഷണി കത്ത്; അന്വേഷണം ആരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മനുഷ്യ വിസർജ്യമടങ്ങിയ കവറിൽ  സി.ഐയെ വധിക്കുമെന്ന് ഭീഷണി കത്ത്; അന്വേഷണം ആരംഭിച്ചു

മനുഷ്യ വിസർജ്യമടങ്ങിയ കവറിൽ സി.ഐയെ വധിക്കുമെന്ന ഭീഷണി കത്ത്. പാലക്കാട് ഷോളയൂർ സി. ഐ വിനോദ് കൃഷ്ണനെ വധിക്കുമെന്നാണ് ഊമക്കത്ത് ലഭിച്ചത്. സംഭവത്തിൽ ഷോളയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെയാണ് കോഴിക്കോടു നിന്ന് ഊമക്കത്തും കവറും പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്.

സാധാരണക്കാർക്ക് നീതി ലഭ്യമാക്കുന്ന നടപടി എടുത്തില്ലെങ്കിൽ വകവരുത്തുമെന്നാണ് അസഭ്യം നിറഞ്ഞ ഭീഷണിക്കത്തിൽ വ്യക്തമാക്കുന്നത്. വലിയ പ്ലാസ്റ്റിക് കവറിൽ മനുഷ്യ വിസർജ്യത്തിനൊപ്പമാണ് കത്ത് ലഭിച്ചത്.

0Shares