കോവിഡ്​ 19 വൈറസിനെ പ്രതിരോധിക്കാൻ ഒന്നിച്ച്​ നിന്ന്​ പോരാടാം: പ്രധാനമന്ത്രി നരേ​ന്ദ്രമോദി

  • Post category:news
  • Reading time:1 min read
You are currently viewing കോവിഡ്​ 19 വൈറസിനെ പ്രതിരോധിക്കാൻ ഒന്നിച്ച്​ നിന്ന്​ പോരാടാം: പ്രധാനമന്ത്രി നരേ​ന്ദ്രമോദി

കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ ലോകം പ്രതിസന്ധിയിലായപ്പോൾ സഹായം ആവശ്യമുള്ളവർക്ക്​ അത്​ ചെയ്യുകയാണ്​ ഇന്ത്യ ചെയ്യുന്നതെന്ന്​ പ്രധാനമന്ത്രി നരേ​ന്ദ്രമോദി. അതുകൊണ്ടാണ്​ ലോകരാജ്യങ്ങൾ എല്ലാ സമയത്തും ഇന്ത്യയെ ഓർമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധപൂർണ്ണിമ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുമ്പോഴാണ്​ മോദിയുടെ പ്രസ്​താവന.

കോവിഡ്​ 19 വൈറസിനെ പ്രതിരോധിക്കാൻ ഒന്നിച്ച്​ നിന്ന്​ പോരാടാം. ഇന്ത്യയുടെ പുരോഗതിക്ക്​ എപ്പോഴും ലോകരാജ്യങ്ങളിൽ നിന്ന്​ അഭിനന്ദനം ലഭിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. കോവിഡ്​ കാലത്ത്​ രോഗികളെ പരിചരിക്കുന്നതിനും നിയമം നടപ്പാക്കുന്നതിനും തെരുവുകൾ ശുചിയാക്കുന്നതിനുമെല്ലാം കുറേയാളുകൾ നിതാന്ത പരിശ്രമത്തിലാണ്​. ഇത്തരക്കാരെ ഈയൊരവസരത്തിൽ സല്യൂട്ട്​ ചെയ്യുകയാണെന്നും മോദി പറഞ്ഞു.
ഇന്ത്യൻ സംസ്​കാരത്തിനും പാരമ്പര്യത്തിനും ബുദ്ധൻ വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

0Shares