ലൈഫ് മിഷനില്‍ ഇ.ഡിയുടെ ഇടപെടല്‍ പരിശോധിക്കാന്‍ നിയമസഭാസമിതി എത്തുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ലൈഫ് മിഷനില്‍ ഇ.ഡിയുടെ ഇടപെടല്‍ പരിശോധിക്കാന്‍ നിയമസഭാസമിതി എത്തുന്നു

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ ഇടപെടല്‍ നിയമസഭാസമിതി പരിശോധിക്കും. ലൈഫ് മിഷന്‍ പദ്ധതി ഫയലുകള്‍ ആവശ്യപ്പെട്ട കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സി.പി.എം എം.എല്‍.എ ജെയിംസ് മാത്യു സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. ലൈഫ് മിഷനില്‍ പരാതി വന്നിരിക്കുന്നതും അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നതും വടക്കാഞ്ചേരിയിലെ പദ്ധതിയുമായി ബന്ധപ്പെട്ടാണ്.

എന്നാല്‍ സംസ്ഥാനത്തൊട്ടാകെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്ന രീതിയിലാണ് ഇ.ഡിയുടെ ഇടപെടല്‍. ലൈഫ് മിഷന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി സംസ്ഥാനത്തെങ്ങുമുള്ള ലൈഫ് പദ്ധതികളുടെ വിവരങ്ങള്‍ ആരായുകയാണ് ഇ.ഡി ചെയ്യുന്നത്. നിയമസഭയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നല്‍കിയ ഉറപ്പ് സമയബന്ധിതമായി ഭവനപദ്ധതികള്‍ പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്ക് കൈമാറുമെന്നാണ്.

എന്നാല്‍ ഇത് പോലും പാലിക്കാന്‍ അനുവദിക്കാത്ത തരത്തിലാണ് കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍. ഇത്തരത്തില്‍ മുന്നോട്ടുപോവുന്നത് ശരിയല്ലെന്നും അത് നിയമസഭയ്ക്ക് നല്‍കിയ ഉറപ്പ് പാലിക്കുന്നതില്‍ വീഴ്ചയ്ക്ക് കാരണമാവുകയും ചെയ്യുമെന്നും പരാതിയില്‍ പറയുന്നു.

0Shares