പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; തിരുവനന്തപുരത്ത് വീട്ടമ്മ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; തിരുവനന്തപുരത്ത് വീട്ടമ്മ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ വീട്ടമ്മ അറസ്റ്റില്‍. പത്തും ആറും വയസ്സുള്ള പെണ്‍കുട്ടികളെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയുമാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.

കുടവൂര്‍ പുല്ലൂര്‍മുക്ക് കല്ലുവിള വീട്ടില്‍ സിന്ധു(34), ചിറയിന്‍കീഴ് ശാര്‍ക്കര തെക്കതില്‍ വീട്ടില്‍ ബിഥോവന്‍ എന്നിവരെയാണ് കല്ലമ്പലം പോലീസ് അറസ്റ്റുചെയ്തത്.റബ്ബര്‍ ടാപ്പിങ് ജോലിക്കു വന്ന ബിഥോവനുമായി അടുപ്പത്തിലായ സിന്ധുവിനെ ഇക്കഴിഞ്ഞ ഒൻപതാം തീയതി രാവിലെ പത്തോടെയാണ് കാണാതായത്. കല്ലമ്പലം സി.ഐ. ഫറോസ്, സബ് ഇന്‍സ്പെക്ടര്‍ ഗംഗാപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

0Shares