അധികാരം ജനങ്ങളിലേക്ക് എന്ന ഗാന്ധിജിയുടെ സ്വപ്ന സാക്ഷാത്കരണമാണ് ഇടതുപക്ഷ സർക്കാർ തകർക്കാൻ ശ്രമിക്കുന്നത് : എ.അബ്ദുൽ റഹിമാൻ

  • Post category:local news
  • Reading time:1 min read
You are currently viewing അധികാരം ജനങ്ങളിലേക്ക്  എന്ന ഗാന്ധിജിയുടെ സ്വപ്ന സാക്ഷാത്കരണമാണ് ഇടതുപക്ഷ സർക്കാർ തകർക്കാൻ ശ്രമിക്കുന്നത് : എ.അബ്ദുൽ റഹിമാൻ

കാസർകോട് : അധികാരം ജനങ്ങളിലേക്ക് എന്ന ഗാന്ധിജിയുടെ സ്വപ്ന സാക്ഷാത്കരണമാണ് ഇടതുപക്ഷ സർക്കാർ തകർക്കാൻ ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹിമാൻ പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഗ്രാൻറ്റുകൾ വെട്ടി ചുരുക്കുന്ന ഇടതു സർക്കാറിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിൻ്റെ ഭാഗമായി കാസർകോട് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ചെയർമാൻ കെ.എം ബഷീർ അധ്യക്ഷത വഹിച്ചു. അർജുൻ തായലങ്ങാടി സ്വാഗതം പറഞ്ഞു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ , കാസർകോട് മണ്ഡലം ചെയർമാൻ എ.എം കടവത്ത്, കൺവീനർ കരുൺ താപ്പ, അബ്ദുല്ല കുഞ്ഞി ചെർക്കള, ആർ. ഗംഗാദരൻ, ഖാലിദ് കെ, അഡ്വ: വി.എം മുനീർ, സഹീർ ആസിഫ്, ഉമേഷ്‌ അണങ്കൂർ, അബ്ബാസ് ബീഗം, ഹമീദ് ബെദിര, മുഹമ്മദ്‌ കുഞ്ഞി തായലങ്ങാടി, ജി.നാരായണൻ, ഹാരിസ് ബെദിര, എ.എ അസീസ്, ഹനീഫ് നെല്ലിക്കുന്ന്, ഖാലിദ് പച്ചക്കാട്, എം.എച്ച് ഖാദർ, ബീഫാത്തിമ ഇബ്രാഹിം, സകീല മജീദ്, സി.അബ്ദുല്ല കുഞ്ഞി, കമലാക്ഷ സുവർണ, ശിവശങ്കരൻ, ടി.ആർ ജോണി,
മുനീർ ബാങ്കോട്, വെൽകം മുഹമ്മദ്‌, തളങ്കര ഹകീം അജ്മൽ, ജലീൽ തുരുത്തി, അഷ്ഫാഖ് അബൂബക്കർ തുരുത്തി, ഫിറോസ് അടുക്കത്ത്ബയൽ, മുസ്സമിൽ ഫിർദൗസ് നഗർ, അനസ് കണ്ടത്തിൽ, ഖലീൽ ഷെയ്ഖ് കൊല്ലമ്പാടി തുടങ്ങിയവർ സംബന്ധിച്ചു.

0Shares