
മുന്‍ മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിനെ കളമശേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ മുസ്‌ലിം ലീഗ് നേതാക്കള്‍. മുസ്‌ലിം ലീഗ് ജില്ലാ, മണ്ഡലം കമ്മിറ്റി നേതാക്കളാണ് ഇബ്രാഹിം കുഞ്ഞിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഇബ്രാഹിം കുഞ്ഞോ മകന്‍ അബ്ദുള്‍ ഗഫൂറോ മത്സരിച്ചാല്‍ ജയസാധ്യത കുറവാണെന്ന് ഇവർ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. പകരം മത്സരിക്കുന്നത് മണ്ഡലത്തിന് പുറത്തുള്ള സ്ഥാനാര്‍ത്ഥികളായാലും കുഴപ്പമില്ലെന്നാണ് ജില്ലാ ഭാരവാഹികള്‍പറയുന്നത്.
അതേസമയം യു.ഡി.എഫിന് ആത്മവിശ്വസമുണ്ടെന്ന് നേതാക്കള്‍ യോഗത്തിന് ശേഷം വ്യക്തമാക്കി. വിവാദങ്ങള്‍ക്ക് അവസരം നല്‍കാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് ഇന്നത്തെ യോഗത്തിലൂടെ ലീഗ് നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.
