ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ പ്രവർത്തനം തുല്ല്യത ഇല്ലാത്തത്: രാജ്മോഹൻ ഉണ്ണിത്താൻ എം.പി

  • Post category:local news / news
  • Reading time:1 min read
You are currently viewing ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ പ്രവർത്തനം തുല്ല്യത ഇല്ലാത്തത്: രാജ്മോഹൻ ഉണ്ണിത്താൻ എം.പി

കാസർകോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ പ്രവർത്തനം തുല്ല്യതയില്ലാത്തത് ആണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ശേഷം ജില്ലാ മുസ്‌ലിം ലീഗ് ഓഫിസിൽ എത്തിയ എം.പിക്ക് ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.

ജില്ലാ മുസ്‌ലിം ലീഗ് ഓഫിസിലെത്തിയ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയെ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, പി.എം മുനീർ ഹാജി, എ.കെ.എം. അഷറഫ് എം.എൽ.എ, എം.ബി യൂസുഫ്, എ.എം കടവത്ത്, എം.അബ്ബാസ്, എ.ബി ശാഫി, അബ്ദുല്ല കുഞ്ഞി ചെർക്കള , അസീസ് മരിക്കെ , കല്ലട്ര അബ്ദുൽ ഖാദർ, ടി.എം ഇഖ്ബാൽ, കെ.ബി മുഹമ്മദ് കുഞ്ഞി, അബ്ബാസ് ബീഗം, അഷറഫ് എടനീർ, സഹീർ ആസിഫ്, അനസ് എതിർത്തോട്, മുംതാസ് സമീറ, ഷാഹിന സലീം, കലാഭവൻ രാജു, ഖാലിദ് ബിലാൽ പാഷ, സി.എ അബ്ദുല്ല കുഞ്ഞി ഹാജി, അൻവർ കോളിയടുക്കം, അബ്ദുല്ല മാദേരി, ഒ.കെ ഇബ്രാഹിം സംബന്ധിച്ചു.

0Shares