മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് യു.ഡി.എഫിനെ പിന്തുണക്കണം; യു.ഡി.എഫിന് എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് മുല്ലപ്പള്ളി

  • Post category:local news / news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് യു.ഡി.എഫിനെ പിന്തുണക്കണം; യു.ഡി.എഫിന് എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് മുല്ലപ്പള്ളി

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നൂറ് സീറ്റിന് മുകളില്‍ ലഭിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 200 കോടി രൂപയാണ് പിണറായി വിജയന്‍ പി.ആര്‍ വര്‍ക്കിനായി ചിലഴവിച്ചതെന്നും പിണറായിക്ക് ക്യാപ്റ്റനെന്ന് പേരിട്ടതും പി.ആര്‍ ടീമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മഞ്ചേശ്വരത്ത് യു.ഡി.എഫിന് എസ്ഡി.പി.ഐ പിന്തുണ വേണ്ട. ധര്‍മ്മടത്ത് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്നലെ നടന്ന കലാപരിപാടികള്‍ വന്‍ധൂര്‍ത്താണ്. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചാണ് നടീനടന്‍മാരെ കൊണ്ടുവന്നത്. ബി.ജെ.പിയെ തോല്‍പിക്കാന്‍ എല്‍.ഡി.എഫുമായി സഹകരിക്കാന്‍ തയ്യാറാണെന്നും മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് യു.ഡി.എഫിനെ പിന്തുണയ്ക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

0Shares