മുസ്ലിം ലീഗ് കാസർകോട് ജില്ലാ ആസ്ഥാന മന്ദിരത്തിന് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നടത്തി

  • Post category:local news / news
  • Reading time:2 mins read
You are currently viewing മുസ്ലിം ലീഗ് കാസർകോട് ജില്ലാ ആസ്ഥാന മന്ദിരത്തിന് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നടത്തി

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ്റ്റാണ്ട് പരിസരത്ത് നിര്‍മ്മിക്കുന്ന ജില്ലാ ആസ്ഥാന മന്ദിരത്തിന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപനം നടത്തി. ഒരുപാട് ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന കാസർകോട് ജില്ലയിൽ മുസ്ലിം ലീഗിന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കുമ്പോൾ ഓരോ പാർട്ടി പ്രവർത്തകരും സന്തോഷത്തിൽ ആണെന്നും എത്രയും വേഗം പണി പൂർത്തിയാക്കാൻ സാധിക്കട്ടെയെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

മൺമറഞ്ഞു പോയ ഒരുപാട് നേതാക്കൾ ത്യാഗം സഹിച്ച് പടുത്തുയർത്തിയ പാർട്ടി പുതിയ കാലത്തിൽ കൂടുതൽ കരുത്തോടെ പ്രവർത്തിച്ചു വരികയാണെന്ന് തങ്ങൾ പറഞ്ഞു.

പരിപാടിയില്‍ സയ്യിദ് ഹാദി തങ്ങൾ പ്രാർത്ഥന നടത്തി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വീഡിയോ കോൺഫ്രൻസിലൂടെ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ ചുമതല വഹിക്കുന്ന സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല, എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.കെ.പി ഹമീദലി, ജില്ലാ ട്രഷറർ പി.എം മുനീർ ഹാജി, വൈസ് പ്രസിഡണ്ടുമാരായ എം.ബി യൂസഫ്, കെ.ഇ.എ ബക്കർ, എ.എം കടവത്ത്, അഡ്വ. എൻ.എ ഖാലിദ്, അബ്ദുൽ റഹ്‌മാൻ വൺഫോർ, എ.ജി.സി ബഷീർ, എം. അബ്ബാസ്, എ.ബി ഷാഫി, ടി.സി.എ റഹ്‌മാൻ, അബ്ദുള്ള കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം എന്നിവർ പ്രസംഗിച്ചു.

കാസര്‍കോട് നഗരത്തിൻ്റെ ഹൃദയഭാഗത്ത് പുതിയ ബസ്റ്റാൻണ്ടിന് സമീപത്ത് ആധുനിക സംവിധാനങ്ങളോടെ നിര്‍മ്മിക്കുന്ന ജില്ലാ ആസ്ഥാന മന്ദിരം പാര്‍ട്ടി പ്രവര്‍ത്തകരുടെ പതിറ്റാണ്ടുകളായിട്ടുള്ള ആഗ്രഹവും അഭിലാഷവുമാണ്. അതിനായുള്ള ജനകീയ ഫണ്ട് ശേഖരണം വര്‍ധിത ആവേശത്തോടെ പുരോഗമിക്കുകയാണ്.

പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അനുഭാവികളില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും സുതാര്യമായ രീതിയില്‍ സംഭാവന സ്വീകരിക്കുന്നതിനായി പ്രത്യേകം തയാറാക്കിയ ആപ്ലിക്കേഷന്‍ വഴിയാണ് ഫണ്ട് സ്വരൂപിക്കുന്നത്. ഒരു മെമ്പര്‍ഷിപ്പിന് 200 രൂപ ആനുപാതികമായാണ് പാര്‍ട്ടി ഘടകങ്ങൾ ഫണ്ട് സ്വരൂപിക്കുന്നത്.

0Shares