സമുദ്രോപരിതലത്തിൽ ഉണ്ടായത് വൻ തീപിടിത്തം; കടലിന് നടുവിലെ “തീ”ഗോളം കണ്ട് ലോകം ഞെട്ടി

  • Post category:news
  • Reading time:1 min read
You are currently viewing സമുദ്രോപരിതലത്തിൽ ഉണ്ടായത് വൻ തീപിടിത്തം; കടലിന് നടുവിലെ “തീ”ഗോളം കണ്ട് ലോകം ഞെട്ടി

യുകാറ്റൻ ഉപദ്വീപിന് സമീപത്തായി സമുദ്രോപരിതലത്തിൽ വൻ തീപിടിത്തം. സമുദ്രത്തിനടിയിലെ ഇന്ധന പൈപ്പിലുണ്ടായ വാതക ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് മെക്സിക്കോ ഇന്ധന കമ്പനി പെമെക്സ് അറിയിച്ചു. തീനാളങ്ങൾ വെള്ളത്തിന് മുകളിലേക്ക് ഉയർന്നുവരുന്നതായാണ് വിഡിയോ ദൃശ്യങ്ങളിൽനിന്നും വ്യക്തമാകുന്നത്. ദൃശ്യങ്ങൾ ഇതിനകം വൈറലായി.

അതേ സമയം ചോർച്ച ഉണ്ടായില്ലെന്ന് മെക്സിക്കോ ഓയിൽ സേഫ്റ്റി റെഗുലേറ്റർ മേധാവി ഏയ്ഞ്ചൽ കരിസേൽസ് അറിയിച്ചു. എന്നാൽ വെള്ളത്തിന് മുകളിൽ കത്തിയത് എന്താണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. പ്രാദേശിക സമയം പുലർച്ചെ 5.15നാണ് തീ പിടിത്തമുണ്ടായത്. 10.30 ആയപ്പോഴേക്കും അണയ്ക്കാനായെന്ന് പെമെക്സ് അധികൃതർ അറിയിച്ചു.

ആർക്കും പരുക്കില്ലെന്നും പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കമ്പനി അറിയിച്ചു. കു മലൂബ് സാപ് ഓയിൽ ഡവലപ്മെന്റുമായി പെമെക്സിനെ ബന്ധിപ്പിക്കുന്ന പൈപ് ലൈനിലാണ് തീപിടിത്തം ഉണ്ടായത്. പെമെക്സിൽ ഇതിന് മുൻപും നിരവധി തവണ അപകടം സംഭവിച്ചിട്ടുണ്ട്.

0Shares