ചവിട്ടിയപ്പോൾ ബ്രേക്കും ആക്‌സിലേറ്ററും തമ്മിൽ മാറിപ്പോയി; ഒരു കോടിയോളം വില വരുന്ന ലംബോര്‍ഗിനി ഇടിച്ചിറങ്ങിയത് തടാകത്തിലേയ്ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ചവിട്ടിയപ്പോൾ ബ്രേക്കും ആക്‌സിലേറ്ററും തമ്മിൽ മാറിപ്പോയി; ഒരു കോടിയോളം വില വരുന്ന  ലംബോര്‍ഗിനി ഇടിച്ചിറങ്ങിയത് തടാകത്തിലേയ്ക്ക്

ഉടമയ്ക്ക് ബ്രേക്കും ആക്‌സിലേറ്ററും തമ്മില്‍ മാറിപ്പോയതിനെ തുടര്‍ന്ന് ലംബോര്‍ഗിനി ഇടിച്ചിറങ്ങിയത് തടാകത്തിലേയ്ക്ക്. ഓസ്‌ട്രേലിയയിലാണ് അപ്രതീക്ഷിത സംഭവം. സുഹൃത്തിനെ കൊണ്ടുവിട്ടതിനുശേഷം മുപ്പത്തിയൊന്നുകാരനായ കാറുടമ പാര്‍ക്ക് ചെയ്യുന്നതിനായി കാര്‍ തിരിക്കുന്നതിനിടെയാണ് അപകടം നടന്നത്.

അഗ്‌നിശമന സേനയുടെ മൂന്ന് മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് ഒരു കോടിയോളം വില വരുന്ന ലംബോര്‍ഗിനി തടാകത്തില്‍ നിന്നും കരയ്‌ക്കെത്തിച്ചത്. അതേസമയം, കാറുടമ നീന്തി രക്ഷപ്പെട്ടു. നിസാര പരിക്കുകളാണ് ഉടമയ്ക്കുള്ളത്.

0Shares