കെ.വി തോമസ് കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റാകും; പ്രഖ്യാപനം ഉടന്‍; നിയമന ശുപാര്‍ശ സോണിയ ഗാന്ധി അംഗീകരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കെ.വി തോമസ് കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റാകും; പ്രഖ്യാപനം ഉടന്‍; നിയമന ശുപാര്‍ശ സോണിയ ഗാന്ധി അംഗീകരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് കേരളത്തില്‍ കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റാകും. ഇന്നാണ് കെ.വി തോമസിനെ കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റായി നിയമിക്കണമെന്ന ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഇതുവരെ ലഭിച്ചില്ലെന്ന് കെ.വി തോമസ് പ്രതികരിച്ചു.

എന്നാല്‍ പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി അത്ര കെ.വി തോമസ് ജനുവരിയില്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെലോട്ട്, താരീഖ് അന്‍വര്‍, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരെ ഇന്ദിരാ ഭവനിലെത്തി കണ്ടിരുന്നു.

സീനിയോരിറ്റി കണക്കിലെടുത്തില്ലെന്ന വിമര്‍ശനമായിരുന്നു അദ്ദേഹം ഉന്നയിച്ചത്. നിലവില്‍ കേരളത്തില്‍ കെ.വി തോമസിന് പ്രസിഡന്റ് പദവി ലഭിക്കാന്‍ സാധ്യതയുണ്ടെന്ന സൂചന നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

0Shares