കുറ്റിക്കോൽ ചേലിറ്റ്കാരൻ തറവാട് ശ്രീ വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവം 16ന് തുടങ്ങും

You are currently viewing കുറ്റിക്കോൽ ചേലിറ്റ്കാരൻ തറവാട് ശ്രീ വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവം 16ന് തുടങ്ങും

കുറ്റിക്കോൽ / കാസർകോട്: കുറ്റിക്കോൽ ചേലിറ്റുകാരൻ തറവാട്ടിൽ ശ്രീ വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവം മാർച്ച്‌ 16 മുതൽ 19 വരെ നടക്കും. മഹോത്സവത്തിൻ്റെ ഭാഗമായുള്ള കലവറ നിറയ്ക്കൽ ഘോഷയാത്ര 16ന് രാവിലെ 9.30ന് കുറ്റിക്കോൽ ശ്രീ മഹാവിഷ്ണു ക്ഷേത്ര സന്നിധിയിൽ നിന്ന് പുറപ്പെടും. വൈകുന്നേരം ആറ് മണിക്ക് തറവാട് തെയ്യം കൂടൽ. രാത്രി എട്ട് മണിയോടെ കളരിയിൽ ഭഗവതി, പുതിയ ഭഗവതി, വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, കുറത്തിയമ്മ എന്നീ തെയ്യങ്ങളുടെ തിടങ്ങൽ. തുടർന്ന് പുതിയ ഭഗവതി, കളരിയിൽ ഭഗവതി എന്നീ തെയ്യങ്ങളുടെ തോറ്റം.

17ന് രാവിലെ നാല് മണി മുതൽ പുതിയ ഭഗവതി, കുറത്തിയമ്മ, രക്തചാമുണ്ഡി, വഷ്‌ണുമൂർത്തി എന്നീ തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചക്ക് അന്നദാനവും രണ്ട് മണി മുതൽ കളരിയിൽ ഭഗവതിയുടെ തിരുമുടി ഉയരൽ, ഗുളികൻ തെയ്യത്തിൻ്റെ പുറപ്പാട്, കളരിയിൽ ഭാഗവതിയുടെ തിരുമുടി ഇറങ്ങൽ ശേഷം വളക്കിലരി. വൈകുന്നേരം ആറ് മണിക്ക് കൈവീത് തുടർന്ന് ശ്രീ വയനാട്ട് കുലവൻ തെയ്യം കൂടൽ.

18ന് വൈകുന്നേരം നാല് മണി മുതൽ കാർന്നോൻ, കോരച്ചൻ, കണ്ടനാർ കേളൻ എന്നീ തെയ്യങ്ങളുടെ വെള്ളാട്ടം, വിഷ്ണുമൂർത്തിയുടെ തിടങ്ങൽ, ശ്രീ വയനാട്ട് കുലവൻ തെയ്യത്തിൻ്റെ വെള്ളാട്ടം. 19ന് രാവിലെ ആറ് മണി മുതൽ കാർന്നോൻ, കോരച്ചൻ, കണ്ടനാർ കേളൻ എന്നീ തെയ്യങ്ങളുടെ പുറപ്പാട് വൈകുന്നേരം മൂന്ന് മണിക്ക് ശ്രീ വയനാട്ട് കുലവൻ തെയ്യത്തിൻ്റെ പുറപ്പാടും ചൂട്ടൊപ്പിക്കലും വിഷ്ണുമൂർത്തിയുടെ പുറപ്പാടും. ശേഷം മറപിളർക്കലും കൈവീതോടെ മഹോത്സവത്തിന് സമാപനമാകും.

0Shares