
കുറ്റിക്കോൽ/ കാസർകോട്: വണ്ണാപുരക്കാൽ മുത്തപ്പൻ പൊടിക്കളം പുനഃ പ്രതിഷ്ഠാ മഹോത്സവവും അന്തിത്തിറയും വെള്ളാട്ടവും മാർച്ച് 10 മുതൽ 12വരെ മൂന്ന് ദിവസങ്ങളിലായി ആഘോഷ പരിപാടികളോടെ നടക്കും. 10ന് രാവിലെ കലവറ നിറയ്ക്കൽ ഘോഷയാത്രയും വൈകുന്നേരം കുറ്റിപ്പൂജയും. 11ന് രാവിലെ മുത്തപ്പനീശ്വരന്‍റെ പ്രതിഷ്ഠയും തുടർന്ന് പയകുറ്റിയും നടക്കും.

വൈകുന്നേരം മുത്തപ്പനീശ്വരന്‍റെ മലയിറക്കൽ, സന്ധ്യാ വെള്ളാട്ടം. രാത്രി 11മണിക്ക് കളിക്കപ്പാട്ട്, വെള്ളകെട്ടൽ. 12ന് രാവിലെ അന്തിത്തിറ, ഈശ്വരനെ മലകയറ്റൽ, മുത്തപ്പനീശ്വരനെ മലയിറക്കൽ, അടിച്ചുതെളി വെള്ളാട്ടം. വൈകുന്നേരം ഈശ്വരനെ മലകയറ്റലോടെ മഹോത്സവം സമാപിക്കും. എല്ലാ ദിവസവും അന്നദാനവും ഉണ്ടാകും.
