കുഞ്ഞിരാമ പൊതുവാൾ ദിനാചരണവും അനുസ്‌മരണവും; ഛായാ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി

  • Post category:local news / news
  • Reading time:1 min read
You are currently viewing കുഞ്ഞിരാമ പൊതുവാൾ ദിനാചരണവും അനുസ്‌മരണവും; ഛായാ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി

കാഞ്ഞങ്ങാട് / കാസർകോട്: മടിക്കൈയിലെ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിൻ്റെ ആദ്യകാല നേതാവായിരുന്ന എം.കുഞ്ഞിരാമ പൊതുവാളുടെ ചരമദിനം സി.എം.പിയും കേരള കർഷക ഫെഡറേഷനും സംയുക്തമായി ആചരിച്ചു. കാഞ്ഞങ്ങാട് സി.എം.പി ഓഫീസിൽ രാവിലെ ഛായാ ചിത്രത്തിൽ പുഷ്‌പാർച്ചനക്ക് ശേഷം നടന്ന അനുസ്‌മരണ സമ്മേളനം കേരള കർഷക ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്‌തു.

കേരള കർഷക ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് വി.കൃഷ്‌ണൻ അധ്യക്ഷനായി. സി.എം.പി കൺട്രോൾ കമ്മീഷൻ ചെയർമാൻ വി.കെ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സി.എം.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ വി.കമ്മാരൻ, സി.വി തമ്പാൻ, ജില്ലാ ആക്ടിങ്ങ് സെക്രട്ടറി ടി.വി ഉമേശൻ, പി.കെ രഘുനാഥ്, ലക്ഷ്‌മി തമ്പാൻ,കെ.വി സാവിത്രി തുടങ്ങിയവർ സംസാരിച്ചു. കേരള കർഷക ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഇ.വി ദാമോദരൻ സ്വാഗതവും കെ.തമ്പാൻ നന്ദിയും പറഞ്ഞു. കുഞ്ഞിരാമ പൊതുവാളുടെ മക്കളും മറ്റ് കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

0Shares