
കാസർകോട്: ലോക വനിതാ ദിനത്തിന്‍റെ ഭാഗമായി വനിതകൾക്ക് സ്വയം സംരക്ഷണ പരിശീലന ക്ലാസ് സംഘടിപ്പിച്ച് കാസർകോട്ടെ യുണിമണി എന്ന ഫിനാന്‍ഷ്യൽ സ്ഥാപനം. യുണിമണിയുടെ (പഴയ യു.എ.ഇ എക്സ്ചേഞ്ച്) കാസർകോട് ബ്രാഞ്ചിലായിരുന്നു ക്ലാസ്.

കാസർകോട് പോലീസ് വനിതാ സെൽ വിഭാഗം സെൽഫ് പ്രൊട്ടക്ഷൻ ട്രെയിനർ പ്രസീത ക്ലാസ് കൈകാര്യം ചെയ്തു. യുണിമണിയുടെ സ്ഥിരം ഇടപാടുകാരായ നൂറോളം വനിതകൾ ക്ലാസ്സിന് എത്തിയിരുന്നു. കുടുംബശ്രീ കാസർകോട് എ.ഡി.എസ് പ്രമീള ട്രെയിനർക്കുള്ള ഉപഹാരം നൽകി. യുണിമണി മാനേജർ സുജീഷ് പിലിക്കോട്, ഈശ്വരി ഷെട്ടി, സൗമ്യ കെ, റീപ ഷെട്ടി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
