അധികാര ബലത്തിൽ കുടുംബശ്രീ സി.ഡി. എസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം ശ്രമം: വനിതാലീഗ്

  • Post category:local news
  • Reading time:1 min read
You are currently viewing അധികാര ബലത്തിൽ കുടുംബശ്രീ സി.ഡി. എസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം ശ്രമം: വനിതാലീഗ്

കാസർകോട് :ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും സ്ത്രീശാക്തീകരണത്തിനുംവേണ്ടിരൂപീകൃത
മായ കുടുംബശ്രീയെ അധികാരത്തിൻ്റെ ഹുങ്കിൽ ഭീഷണിപ്പെടുത്തിയും ജനാധിപത്യ
ധ്വംസനത്തിലൂടെ അട്ടിമറിച്ചും വരുതിയിലാക്കാൻ സി.പി.എം ശ്രമിക്കുകയാണെന്ന് വനിതാ ലീഗ് ജില്ലാ കമ്മിറ്റി ആരോപിച്ചു.പാർട്ടി ഏജൻ്റുമാരായ ഒരു പറ്റം റിട്ടേണിംഗ് ഓഫീസർമാർ ഇതിന് കൂട്ടുനിൽക്കുന്നതായും അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യോഗം മുന്നറിയിപ്പു നൽകി.

പാർട്ടി ഗ്രാമങ്ങളിൽ കുടുംബശ്രീയെ സ്വയം പര്യാപ്തമാവാൻ സമ്മതിക്കാതെ ചൊൽപടിക്ക് നിർത്തുന്ന സി.പി.എം. സി.ഡി.എസുകൾ പിടിച്ചെടുക്കുന്നതിന് ഭരണ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും യോഗം കുറ്റപ്പെടുത്തി. യോഗം മുസ്‌ലിം ലീഗ് ജില്ലാ ജനറസെക്രട്ടറി എ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പ്രസിഡണ്ട് പി.പി. നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുംതാസ് സമീറ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി.

വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിഷത്ത് താഹിറ , ജില്ലാ ട്രഷറർ ബീഫാത്തിമ ഇബ്രാഹീം, ശാഹീന സലീം, ശാസീയ സി.എം,ആയിഷ എ.എ, ഷക്കീല മജീദ്, ആയിഷ സഹദുള്ള ,അനീസ മൻസൂർ മല്ലത്ത്,ഖദീജ ഹമീദ് ,ഷീബ ഉമ്മർ , ടി.കെ.സുമയ്യ എന്നിവർ പ്രസംഗിച്ചു.ഒഴിവു വന്ന സ്ഥാനത്തേക്ക് വൈസ് പ്രസിഡണ്ടായി ടി.കെ. സുമയ്യയെ തെരഞ്ഞെടുത്തു.

0Shares