ആദിവാസി പെരുമ വിളിച്ചോതി വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടിയില്‍ കുടുംബശ്രീ ട്രൈബല്‍ ഫെസ്റ്റ്

  • Post category:local news
  • Reading time:1 min read
You are currently viewing ആദിവാസി പെരുമ വിളിച്ചോതി വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടിയില്‍ കുടുംബശ്രീ ട്രൈബല്‍ ഫെസ്റ്റ്

കാസർകോട്: ആദിവാസി വിഭാഗങ്ങളുടെ കലാ സാംസ്‌കാരിക പൈതൃകം സാക്ഷ്യപ്പെടുത്തി വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടിയില്‍ ട്രൈബൽ ഫെസ്റ്റ് സംഘടിപ്പിച്ചു. ആദിവാസി ദിനാചരണത്തിൻ്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷനാണ് ട്രൈബല്‍ ഫെസ്റ്റ് നടത്തിയത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മോഹനന്‍ അധ്യക്ഷയായി.

ആദിവാസി തനത് കലാപരിപാടികള്‍, കോല്‍ക്കളി,മംഗലം കളി, ആദിവാസി വായ്ത്താരി പാട്ടുകള്‍ തുടങ്ങിയ പരിപാടികള്‍ അരങ്ങേറി. പരമ്പരാഗത ആദിവാസി ഉത്പന്ന പ്രദര്‍ശനവും, കുടുംബശ്രീ സംരംഭങ്ങളുടെ വിപണന മേളയും നടത്തി. ഹൊസ്ദുര്‍ഗ് മുന്‍ എം. എല്‍. എ എം.കുമാരനെ ചടങ്ങില്‍ ആദരിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ മുഖ്യാതിഥിയായി. സ്പെഷ്യൽ ബ്രാഞ്ച് ഡി. വൈ. എസ് പി ഡോ. വി. ബാലകൃഷ്ണന്‍ , ഡോ.സി.ബാലന്‍ എന്നിവര്‍ മുഖ്യപ്രഭാഷകരായി. കുടുംബശ്രീ ഡി. പി. എം പി.രത്‌നേഷ് പദ്ധതി വിശദീകരിച്ചു. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.ഇസ്മായില്‍, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത്, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ മോളിക്കുട്ടി പോള്‍, സി.വി.അഖില, കെ.കെ.തങ്കച്ചന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.വി.രാജേഷ്, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് അംഗം ടി.രാജീവന്‍, കുടുംബശ്രീ എ.ഡി.എം.സിമാരായ ഡി.ഹരിദാസ്, പ്രകാശന്‍ പാലായി, വെസ്റ്റ് എളേരി പഞ്ചായത്ത് സെക്രട്ടറി സി.കെ.പങ്കജാക്ഷന്‍, അസിസ്റ്റന്റ് സെക്രട്ടറി കെ.ജെ.പോള്‍, ഭീമനടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ.സി.ബാബു, സി. ഡി. എസ് വൈസ് ചെയര്‍ പേഴ്‌സണ്‍ കെ.വി പ്രമീള തുടങ്ങിയവര്‍ പങ്കെടുത്തു.

കുടുംബശ്രീ എ.ഡി.എം.സി ഡി.എച്ച് ഇക്ബാല്‍ സ്വാഗതവും സി. ഡി.എസ് ചെയര്‍പേഴ്‌സണ്‍ സൗദാമിനി നന്ദിയും പറഞ്ഞു. പട്ടികവര്‍ഗ മേഖലയിലെ പ്രഗത്ഭരായ വൈദ്യന്മാരെയും കുടുംബശ്രീ പി. എസ്. സി കോച്ചിംഗിലൂടെ സര്‍ക്കാര്‍ ജോലി കരസ്ഥമാക്കിയ വിജയികളെയും പരിപാടിയില്‍ ആദരിച്ചു.

0Shares