
കാസര്‍കോട് : എസ്. എസ്. എൽ. സി, ഹയർസെക്കണ്ടറി വിദ്യാർത്ഥികളുടെ പരീക്ഷ ആരംഭിക്കാനിരിക്കേ കാസര്‍കോട് നിയോജകമണ്ഡലത്തിലെ സ്കൂളുകളിലേക്ക് മാസ്കുകൾ എത്തിച്ചു കെ. എസ്. യു. മണ്ഡലം പ്രസിഡന്റ് ജോബിൻ സണ്ണി നവജീവന ഹയർസെക്കണ്ടറി സ്കൂൾ പെരടാല ബദിയടുക സ്കൂളിൽ വെച്ച് പ്രിൻസിപ്പൽ മാധവൻ സാറിന് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.

ജവാദ് പുത്തൂർ, ജെയിംസ് ബദിയടുക്ക, ഖയ്യൂം ചേരൂർ, മുർഷിദ്, അലന് ബദിയടുക്ക, സഹദ്, മുനാസ് കുന്നിൽ സവാദ്, തുടങ്ങിയവർ വിവിധ ഇടങ്ങളിൽ നേതൃത്വം നൽകി. വിവിധ സ്കൂളുകളിലേക്ക് മാസ്കുകൾ സ്പോൺസർ ചെയ്തു കൊണ്ട് സഹകരിച്ച ഡോ. സഫ്‌വാൻ കുന്നിൽ, അൻവർ കാടമന, അഹ്മദ് ചേരൂർ, ആബിദ് എടച്ചേരി എന്നിവർക്ക് പ്രസ്തുത പരിപാടിയിൽ നന്ദി അറിയിച്ചു.
