
കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി യൂണിയനിൽപ്പെട്ട 35 ജീവനക്കാർ കൂലിപ്പണിക്ക് പോകുന്നതിന് ഇന്ന് മുതൽ അനിശ്ചിതകാല അവധി ആവശ്യപ്പെട്ടു എ.ടി.ഒയ്ക്ക് കത്തുനൽകി. നിത്യച്ചെലവ് പോലും വഹിക്കാനാകാതെ മുന്നോട്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണ്.

കുടുംബം പുലർത്തേണ്ട ആവശ്യം ഉള്ളതിനാലാണ് കൂലിപ്പണിക്ക് പോകാൻ തീരുമാനിച്ചതെന്ന് പ്രതിനിധികൾ പറഞ്ഞു. ബി.എം.എസ് യൂണിയനിൽപ്പെട്ട കെ.എസ്.ആർ.ടി.സി ജീവനക്കാർ ഇന്നലെ എ.ടി.ഒ ഓഫിസിൽ കുത്തിയിരുന്ന് പ്രതിഷേധ സമരം സംഘടിപ്പിച്ചു. 317 ജീവനക്കാരുള്ള പുനലൂർ ഡിപ്പോയിൽ ഒന്നേകാൽ കോടിയോളം രൂപയാണ് ഒരു മാസം ശമ്പളമായി നൽകേണ്ടത്.
നവംബർ 30ന് ലഭിക്കേണ്ട ശമ്പളം രണ്ടര ആഴ്ചയായിട്ടും ലഭിക്കാഞ്ഞതോടെയാണ് ജീവനക്കാർ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്നു മുതൽ എല്ലാ സർവീസുകളും നിരത്തിലിറക്കുന്ന കാര്യവും ഇതോടെ അനിശ്ചിതത്വത്തിലായി.
