സ്ഥിരമായി ജോലിക്കുപോകുന്നവരെ ആകര്‍ഷിക്കുന്ന ‘ബസ് ഓണ്‍ ഡിമാന്‍ഡ്’; കെ.എസ്.ആര്‍.ടി.സിയുടെ ബസ് ഓണ്‍ ഡിമാന്‍ഡ് ഇനി തിരുവല്ലയിലേക്കും; എവിടെ നിര്‍ത്തണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം

  • Post category:news
  • Reading time:1 min read
You are currently viewing സ്ഥിരമായി ജോലിക്കുപോകുന്നവരെ ആകര്‍ഷിക്കുന്ന ‘ബസ് ഓണ്‍ ഡിമാന്‍ഡ്’; കെ.എസ്.ആര്‍.ടി.സിയുടെ ബസ് ഓണ്‍ ഡിമാന്‍ഡ് ഇനി തിരുവല്ലയിലേക്കും; എവിടെ നിര്‍ത്തണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം

കെ.എസ്.ആര്‍.ടി.സി ബസ് ഓണ്‍ ഡിമാന്‍ഡ് ഇനിമുതല്‍ തിരുവല്ലയിലേക്കും. യാത്രക്കാരെ കൃത്യതയോടെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ പദ്ധതി. സ്ഥിരമായി ജോലിക്കുപോകുന്നവരെ ആകര്‍ഷിക്കുന്നതാണ് ബസ് ഓണ്‍ ഡിമാന്‍ഡ്. തിരുവല്ല ഡിപ്പോയില്‍ നിന്ന് ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുകളില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യമൊരുക്കും.

യാത്രക്കാര്‍ക്ക് സീറ്റുകള്‍ ഉറപ്പാക്കുകയും അവരവരുടെ ഓഫീസിന് മുന്നില്‍ ബസ് സ്റ്റോപ് ചെയ്യുകയും കയറ്റുകയും ചെയ്യും. യാത്ര ചെയ്യുന്നവര്‍ 5,10,15,20,25 ദിവസത്തേക്കുള്ള പണം മുന്‍കൂറായി അടച്ച് ബോണ്ട് ട്രാവല്‍ കാര്‍ഡുകള്‍ വാങ്ങാം. ഡിസ്‌കൗണ്ടുകളും ലഭ്യമാണ്. ആദ്യം ട്രാവല്‍ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 20 ശതമാനം പ്രത്യേക ഡിസ്‌കൗണ്ട് നല്‍കും.

കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ബസ് പൂര്‍ണമായും അണുമുക്തമാക്കും. എല്ലാ യാത്രക്കാര്‍ക്കും സാമൂഹിക അപകട ഇന്‍ഷുറന്‍സും ഉണ്ടായിരിക്കും. ഓരോ ബോണ്ട് സര്‍വീസിന്റെയും യാത്രക്കാര്‍ക്കായി വാട്‌സ്ആപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി ബസിന്‍റെ തത്സമയവിവരം അറിയിക്കുന്ന സംവിധാനവും ഉണ്ടാകും. തിരുവല്ല ഡിപ്പോയില്‍ നിന്നും കോട്ടയം കലക്ട്രേറ്റ്, പത്തനംതിട്ട, ആലപ്പുഴ, അടൂര്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസ് ഉണ്ടാകുക.

0Shares