
കോഴിക്കോട്: കെ.പി.സി.സിയുടെ ഫലസ്‌തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് കടപ്പുറത്ത് വൻ ജനസഞ്ചയം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി റാലി ഉദ്ഘാടനം ചെയ്‌തു. മനസ് എന്നും ഫലസ്‌തീന് ഒപ്പമാണെന്ന് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി തിരുത്തി.

നേരത്തെ മുസ്ലിം ലീഗ് സംഘടിപ്പിച്ച ഫലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ ഇസ്രായേൽ പക്ഷം ചേർന്ന് പ്രസംഗിച്ചത് വിവാദമായിരുന്നു.
കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എം.കെ രാഘവൻ എം.പി, രമേശ് ചെന്നിത്തല, സാദിഖലി ശിഹാബ് തങ്ങൾ, സയ്യിത് ജിഫ്രി മുത്തുകോയ തങ്ങൾ, എം.എം ഹസ്സൻ പി.കെ കുഞ്ഞാലിക്കുട്ടി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെ.മുരളീധരൻ എം.പി, തുടങ്ങിയ മുതിർന്ന നേതാക്കൾ റാലിയിൽ പങ്കെടുത്തു.
