സാമൂഹിക അകലം എന്നതിന് പകരം ശാരീരിക അകലം; കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കികേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

  • Post category:news
  • Reading time:1 min read
You are currently viewing സാമൂഹിക അകലം എന്നതിന് പകരം ശാരീരിക അകലം; കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കികേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്ത് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പുതുക്കി വിദ്യാഭ്യാസ മന്ത്രാലയം. രക്ഷിതാക്കളുടെ സമ്മത പത്രം നിര്‍ബന്ധമാക്കണോ എന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് പുതുക്കിയ മാനദണ്ഡത്തില്‍ പറയുന്നു.

സാമൂഹിക അകലം എന്നതിന് പകരം ശാരീരിക അകലം എന്ന പദം ഉപയോഗിക്കണം. സംഘമായുള്ള പരിപാടികളും, മത്സരങ്ങളും അനുവദിക്കണോ എന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

0Shares