അനാശാസ്യത്തിന് അറസ്റ്റിലായ യുവതിക്ക് കോവിഡ്; കൂടെ പിടിയിലായ സ്ത്രീകൾ ഉൾപ്പെടെ പത്ത് പേർ നിരീക്ഷണത്തിൽ

  • Post category:news
  • Reading time:1 min read
You are currently viewing അനാശാസ്യത്തിന് അറസ്റ്റിലായ യുവതിക്ക് കോവിഡ്;  കൂടെ പിടിയിലായ സ്ത്രീകൾ ഉൾപ്പെടെ പത്ത് പേർ നിരീക്ഷണത്തിൽ

അനാശാസ്യത്തിന് അറസ്റ്റിലായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രി കുളപ്പുള്ളി ലോഡ്ജിൽനിന്നും അറസ്റ്റിലായ അസം സ്വദേശിനിയായ 35-കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അസം സ്വദേശിനികളായ രണ്ട് സ്ത്രീകളുൾപ്പെടെ 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

റിമാൻഡ് ചെയ്ത പത്തുപേരും റിമാൻഡിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. അറസ്റ്റിലായ സ്ത്രീകളെ കണ്ണൂരിലും പുരുഷന്മാരെ ആലത്തൂർ ജയിലിലുമാണ് പാർപ്പിച്ചിരിക്കുന്നത്. അസം സ്വദേശികളുൾപ്പെടെ നാല് സ്ത്രീകളെയും നാല് പുരുഷന്മാരെയും ലോഡ്ജ് ഉടമയെയും മാനേജരെയുമാണ് പോലീസ് അറസ്റ്റു ചെയ്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന.

0Shares