മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് കൊവിഡ്

  • Post category:news
  • Reading time:1 min read
You are currently viewing മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് കൊവിഡ്

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് കൊവിഡ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചത്.

‘ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ എല്ലാ ദിവസവും ഞാന്‍ പ്രവര്‍ത്തനനിരതനായിരുന്നു. ഇപ്പോള്‍ ദൈവ നിശ്ചയ പ്രകാരം കുറച്ച് ഇടവേള എടുക്കാനുള്ള സമയമാണ്. കൊവിഡ് പോസിറ്റീവായി. ഐസൊലേഷനിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ചികിത്സയും മരുന്ന് കഴിക്കലും നടക്കുന്നു.’- അദ്ദേഹം പറഞ്ഞു.

0Shares