കാസര്‍കോട് ജില്ലയില്‍ വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ്; വധുവിനും വരനും രോഗം സ്ഥിരീകരിച്ചു; മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ്

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലയില്‍ വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ്; വധുവിനും വരനും രോഗം  സ്ഥിരീകരിച്ചു; മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ്

കാസര്‍കോട് ജില്ലയിലെ ചെങ്കള പഞ്ചായത്തില്‍ വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വധുവിനും വരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാലാം വാര്‍ഡില്‍ താമസിക്കുന്ന വ്യക്തിയുടെ വീട്ടില്‍ ജൂലൈ 17 ന് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം. ഈ വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയേണ്ടതും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതുമാണെന്ന് ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.

ഇത്തരത്തില്‍ കോവിഡ് നിര്‍വ്യാപന മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും. രണ്ടു വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് പ്രസ്തുത നിയമപ്രകാരം കേസെടുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ബാബു പോലീസിന് നിര്‍ദ്ദേശം നല്‍കി.

കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നു തന്നെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇപ്രകാരം ജനങ്ങള്‍ കൂടുതല്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളും പൂര്‍ണമായി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

0Shares