പോളിംഗ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം

  • Post category:local news
  • Reading time:1 min read
You are currently viewing പോളിംഗ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശം. വോട്ട് ചെയ്തതിനു ശേഷം കൂട്ടം കൂടി നില്‍ക്കാതെ നേരെ വീട്ടിലേക്കു പോകണം. വീട്ടിലെത്തിയാല്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ കഴുകി കുളിച്ച് വൃത്തിയായതിനു ശേഷം മാത്രമേ വീട്ടുകാരുമായി ഇടപഴകാവൂ. വോട്ട് രേഖപ്പെടുത്താന്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകള്‍ അണുവിമുക്തമാക്കുന്നതിനായി സാനിറ്റൈസര്‍ നല്‍കും. സാമൂഹ്യ അകലം പാലിക്കുന്നതിനായി ബൂത്തുകളില്‍ ഒരു മീറ്റര്‍ അകലത്തില്‍ പ്രത്യേകം അടയാളങ്ങളും രേഖപ്പെടുത്തും.

കോവിഡ് 19 പശ്ചാത്തലത്തില്‍ വോട്ടര്‍മാര്‍ ശ്രദ്ധിക്കാന്‍:

· വായും മൂക്കും മറയുന്ന രീതിയില്‍ മാസ്‌ക് ധരിക്കുക സംസാരിക്കുമ്പോള്‍ മാസ്‌ക് മാറ്റരുത്.
· തിരിച്ചറിയില്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്‌ക് മാറ്റണം.
· സാമൂഹിക അകലം പാലിച്ച് വോട്ട് രേഖപ്പെടുത്താന്‍ വരി നില്‍ക്കുക.
· ബൂത്തിനകത്ത് പ്രവേശിക്കുന്നതിനു മുമ്പും വോട്ട് ചെയ്തതിനു ശേഷവും കൈകള്‍ സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിയാക്കണം.
· കുട്ടികളെ കൂടെ കൊണ്ടു പോകരുത്.
· മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കണം.
· കൂട്ടം കൂടി നില്‍ക്കരുത്. എപ്പോഴും ശാരീരിക അകലം പാലിക്കണം
· പൊതു സ്ഥലങ്ങളില്‍ തുപ്പരുത്.
· വോട്ട് രേഖപ്പെടുത്തിയ ശേഷം നേരെ വീട്ടിലേക്ക് തിരികെ പോകണം.
· ഇടവേളകളിലെ സൗഹൃദ സംഭാഷണങ്ങളും സന്ദര്‍ശനങ്ങളും ഒഴിവാക്കുക.
· വീട്ടിലെത്തിയ വസ്ത്രങ്ങള്‍ കഴുകി കുളിച്ചു വൃത്തിയായി അതിനു ശേഷം മാത്രമേ വീട്ടുകാരുമായി ഇടപഴകാവു.

0Shares